അപൂര്‍വ ചികിത്സ, വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടപ്പെട്ട യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു

Published : Jun 14, 2026, 01:09 PM IST
toe-to-thumb transfer surgery

Synopsis

വാഹനാപകടത്തില്‍ കൈവിരല്‍ നഷ്ടപ്പെട്ട 37-കാരന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറി എന്നറിയപ്പെടുന്ന ഈ ചികിത്സയിലൂടെയാണ് വിരല്‍ പുനസ്ഥാപിച്ചത്. രോഗി ഇപ്പോള്‍ റീഹാബിലിറ്റേഷന്‍ ചികിത്സയിലും ഫിസിയോതെറാപ്പിയിലുമാണ്.

കോഴിക്കോട്: ആറ് മാസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ ചികിത്സ നടന്നത്. അപകടത്തില്‍ 37കാരന്റെ ഇടത് കൈവിരല്‍ പൂര്‍ണമായും വേര്‍പ്പെട്ട നിലയിലായിരുന്നു. വിരല്‍ നഷ്ടമായതോടെ കൈയ്യുടെ പ്രവര്‍ത്തനം താളം തെറ്റുകയും ജീവിതം പ്രതിസന്ധിയിലാകുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിക്കുതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറിയിലൂടെയാണ് വിരല്‍ വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായ പുനര്‍നിര്‍മാണ ചികിത്സയാണ് യുവാവിന് നല്‍കിയത്. ആദ്യം ട്യൂബ്ഡ് ഗ്രോയിന്‍ ഫ്‌ളാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്‌കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ മുഖേന വിരല്‍ പുനസ്ഥാപിച്ചു. ഈ ശസ്ത്രക്രിയയില്‍ കയ്യിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ പുനസംയോജിപ്പിക്കുകയും ചെയ്തു. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയ്യുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴികളുടെ അസ്വാഭാവികമായ കരച്ചിൽ, കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്ന് മുട്ടയും വിഴുങ്ങി മൂർഖൻ പാമ്പ്, പിടികൂടി
രണ്ട് വർഷത്തിന് ശേഷം വഴിത്തിരിവ്; ബാലകൃഷ്ണനെ ഇടിച്ചത് വിദ്യാർത്ഥികൾ ഓടിച്ച വാഹനം, മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ച് അച്ഛൻ