
കോഴിക്കോട്: കോഴിക്കോട് സാരദാ മന്ദിരത്തിന് സമീപം സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ശാരദാ മന്ദിരത്തിനടുത്തു വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച മുoബൈ സ്വദേശികളായ സൽമ ഖാദർ ഖാൻ (42 ) ശ്രദ്ധ രമേശ് ഓഡൽ (39) എന്നിവരെ നല്ലളം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് പണിക്കൂലി വ്യവസ്ഥയിൽ സ്വർണാഭരണങ്ങൾ നിർമിച്ചു കൊടുക്കുന്ന രണ്ട് പേരില്‍ നിന്നാണ് ഇവര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്.
ചെറുവണ്ണൂർ റഹ്മാൻ ബസാറിലുള്ള വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. പുതുതായി തുടങ്ങുന്ന സ്വർണാഭരണ ബിസിനസ് ആവശ്യത്തിന് ആഭരണങ്ങളുടെ മോഡൽ കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. 150 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളുമായി പ്രതികള്‍ മുങ്ങുകയും ചെയ്തുവെന്നായിരുന്നു പരാതി.
പരാതി ലഭിച്ചതിനെ തുടർന്ന് നല്ലളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങി. പ്രതികള്‍ മംഗളൂരു ഭാഗത്തേക്ക് പോകുന്നുവെന്ന് മനസിലാക്കിയത് നിര്‍ണായകമായി. കാസർഗോഡ് പൊലീസിന്റെ സഹായത്തോടെ ഹോസ്‌ദുർഗ് വെച്ച് പ്രതികളായ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് തടയുകയായിരുന്നു. ഇവരെ കസ്റ്റിയിലെടുത്ത് പരിശോധിച്ചപ്പോൾ സ്വർണ്ണഭരണങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam