ടോമിൻ തച്ചങ്കരിയുടെ ആവശ്യത്തിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ 2 ദിവസം; കോടതി അനുമതി

Published : Sep 22, 2026, 02:03 PM IST
tomin j thachankary

Synopsis

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ ആവശ്യത്തിൽ ഹൈക്കോടതി സർക്കാരിനോട് മറുപടി തേടി.

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷ താൽകാലികമായി മരവിപ്പിക്കണമെന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ ആവശ്യത്തിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി. രണ്ട് ദിവസത്തിൽ മറുപടി സത്യാവങ്മൂലം നൽകാനാണ് ഹൈക്കോടതി നിർദേശം. കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന് തച്ചങ്കരിയുടെ ആവശ്യം. ഹർജിയെ എതിർത്ത് വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നാല് വർഷം തടവിനും 30 ലക്ഷത്തി എൺപത്തി നാലായിരത്തിലധികം രൂപ പിഴ തുക അടയ്ക്കാനുമാണ് കോട്ടയം വിജിലൻസ് കോടതിയുടെ തച്ചങ്കരിക്കെതിരായ ശിക്ഷ വിധി. 2003 മുതൽ 2007 വരെ കെബിപി.എസ് എംഡി ആയിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് നേടിയെന്നാണ് കോടതി കണ്ടെത്തിയത്. എന്നാൽ തനിക്കെതിരായ പ്രോസിക്യൂഷൻ അനുമതി പോലും കേസിനെക്കുറിച്ച് കൃത്യമായ വിശകലനം ഇല്ലാതെയാണെന്നും, വാടക വരുമാനം, കുടുംബ സ്വത്ത്ഇതൊന്നും വിചാരണ കോടതി കണക്കിലെടുത്തില്ലെന്നുമാണ് അപ്പീലിലെ വാദം. അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നും വാദമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളടക്കം 3 പേർക്ക് കള്ള് നൽകി; ബസിൽ വെച്ച് ഛർദ്ദിച്ചു, ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ്
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ്: മുഖ്യപ്രതി തൃശൂരിൽ നിന്ന് പിടിയിൽ