അതീവ രഹസ്യകേന്ദ്രം, പ്രവേശനം ലഹരി ഉപയോഗിക്കുന്നവർക്ക് മാത്രം; തന്ത്രപരമായി അകത്തുകടന്ന് പ്രതികളെ പൂട്ടി പൊലീസ്

Published : Apr 20, 2025, 04:14 PM IST
അതീവ രഹസ്യകേന്ദ്രം, പ്രവേശനം ലഹരി ഉപയോഗിക്കുന്നവർക്ക് മാത്രം; തന്ത്രപരമായി അകത്തുകടന്ന് പ്രതികളെ പൂട്ടി പൊലീസ്

Synopsis

മലപ്പുറം വേങ്ങരയിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ലഹരി വിൽപ്പന കേന്ദ്രം പൊലീസ് തന്ത്രപരമായി പൊളിച്ചടുക്കി. 

മലപ്പുറം: ലഹരി വസ്തുക്കളുടെ ആവശ്യക്കാർക്കും ഉപയോഗിക്കുന്നവർക്കും മാത്രം പ്രവേശനം നൽകുന്ന കേന്ദ്രത്തിൽ തന്ത്രപരമായി അകത്ത് കടന്ന് പ്രതികളെ വലയിലാക്കി പൊലീസ്. കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായി നടത്തിയ ലഹരി വിൽപ്പന തന്ത്രപരമായി പൊളിച്ചടുക്കിയിരിക്കുകയാണ് പൊലീസ്. മലപ്പുറം വേങ്ങര നഗരത്തിൽ പ്രവർത്തിക്കുന്ന ലഹരി വിൽപ്പന കേന്ദ്രമാണ് റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. 

വേങ്ങര സ്വദേശി ഷരീഫ് (35), ഊരകം മേൽമുറി മമ്പീതി സ്വദേശി പ്രമോദ് (30), വേങ്ങര വലിയോറ സ്വദേശി അഫ്‌സൽ (36), മറ്റത്തൂർ കൈപ്പറ്റ സ്വദേശി കല്ലംകുത്ത് റഷീദ് (35), കണ്ണമംഗലം സ്വദേശി അജിത്ത് (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ലഹരി വസ്തുക്കളുടെ ആവശ്യക്കാർക്കും ഉപയോഗിക്കുന്നവർക്കും മാത്രമായിരുന്നു ഈ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ലഹരി വിൽപന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസ് തന്ത്രപരമായി ഈ കേന്ദ്രത്തിലേക്ക് പ്രവേശിച്ചാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾക്ക് എംഡിഎംഎയും കഞ്ചാവും എത്തിച്ചു നൽകിയവരെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ എം ബിജുവിന്‍റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസാഫ് ടീം, ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥിന്‍റെ നിർദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, വേങ്ങര പൊലീസ് ഇൻസ്‌പെക്ടർ ആർ രാജേന്ദ്രൻ നായർ, വേങ്ങര പൊലീസ് സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ എസ്, സി പി ഒ സി ഷബീർ, സാഹിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

യുവാവിനെ ത‍ടഞ്ഞു നിര്‍ത്തി ഇടിവള കൊണ്ട് ഇടിച്ചു, പിടികൂടാനെത്തിയ എസ്ഐയെ ആക്രമിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്