ടോറസ് ലോറി ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണത് കെഎസ്ആർടിസി ബസിന് അടിയിലേക്ക്, ഡ്രൈവറുടെ സമയോചിത ഇടപെടൽ, സിസിടിവി ദൃശ്യങ്ങൾ

Published : Dec 01, 2025, 07:17 PM IST
lorry and bike accident

Synopsis

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ ര​ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ ര​ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മണ്ണാർക്കാട് കോടതിപ്പടി എന്ന് പറയുന്ന പ്രധാന ജം​ഗ്ഷനിലാണ് അപക‌ടമുണ്ടായിരിക്കുന്നത്. ടോറസ് ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുന്നതും ബൈക്ക് യാത്രികൻ തൊട്ടടുത്ത് കൂടി പോകുകയായിരുന്ന കെഎസ്‍ആർടിസി ബസിന് സമീപത്തേക്ക് തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകളെ കയറ്റാനും ഇറക്കാനും വേണ്ടി സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കെഎസ്‍ആർടിസി ബസ്. ബസ് പതിയെ നീങ്ങിത്തുടങ്ങുമ്പോഴാണ് ബൈക്ക് യാത്രികൻ സമീപത്തേക്ക് തെറിച്ചു വീഴുന്നത്. എന്നാൽ ബൈക്ക് വീഴുന്ന ശബ്ദം കേട്ട ഉ‌ടൻ തന്നെ കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തിയതിനെ തുടർന്ന് വൻ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ടോറസ് ലോറിയും പെട്ടെന്ന് തന്നെ നിർത്തി. ബൈക്ക് യാത്രക്കാരന് നിസാര പരിക്കുകകൾ മാത്രമാണുള്ളത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്