പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ 57 പേർ അറസ്റ്റിൽ, ഇനി പിടിയിലാകാൻ മൂന്ന് പേർ, മൊത്തം 60 പ്രതികൾ

Published : Jan 16, 2025, 09:52 PM IST
പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ 57 പേർ അറസ്റ്റിൽ, ഇനി പിടിയിലാകാൻ മൂന്ന് പേർ, മൊത്തം 60 പ്രതികൾ

Synopsis

13 വയസു മുതൽ അഞ്ചുവർഷക്കാലം നേരിട്ട ലൈംഗിക ചൂഷണം,  പെൺകുട്ടി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയതിൽ  നിന്നാണ്  കേസിന്‍റെ തുടക്കം.

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ 57 പേർ അറസ്റ്റിലായതായി പൊലീസ്. പെൺകുട്ടി നൽകിയ വിവര പ്രകാരം ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലെ അറസ്റ്റ് കൂടി ചേർത്താണ്  57 പേർ അറസ്റ്റിലായത്.  വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലേറെ കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.

ചെന്നൈയില്‍ നിന്നാണ് പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത്.  കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി. ഇതിനിടെ, പ്രതികളിലൊരാള്‍ ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങി. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. പ്രതികളില്‍ അ‌ഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. പിന്നാക്ക വിഭാഗത്തില്‍ ഉൾപ്പെടാത്തവർക്കെതിരെ പോക്സോ ക്ക് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.

13 വയസു മുതൽ അഞ്ചുവർഷക്കാലം നേരിട്ട ലൈംഗിക ചൂഷണം,  പെൺകുട്ടി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയതിൽ  നിന്നാണ്  കേസിന്‍റെ തുടക്കം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി പൊലീസ് കേസ് രജിസ്റ്റ്റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു. 

Asianet News Live

PREV
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍