മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 27 പേർക്ക് പരിക്കേറ്റു, അപകടമുണ്ടായത് പുലർച്ചെ നാല് മണിക്ക്

Published : Jul 01, 2026, 09:01 AM IST
lorry and bus accident

Synopsis

അപകടം നടക്കുന്ന സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവരിൽ 4 പേർക്ക് തലക്കാണ് പരിക്കേറ്റിരിക്കുന്നത്.

എറണാകുളം: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് മൂവാറ്റുപുഴ ജം​ഗ്ഷനിൽ വെച്ച് മറിഞ്ഞത്. ബസിന് പിന്നിൽ പച്ചക്കറി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം. ബസിൽ കുട്ടികളും സ്ത്രീകളുമുൾ‌പ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവരിൽ 4 പേർക്ക് തലക്കാണ് പരിക്കേറ്റിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
ഗുണ്ടകളായ കാപ്പ പ്രതികളോട് ബന്ധം; ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു