വിനോദ സഞ്ചാരിക്ക് കൂട്ടം തെറ്റി, കൂട്ടുകാരെ കണ്ടെത്താൻ 1.5 ലക്ഷം രൂപയുടെ ഡ്രോൺ പറത്തി, അതാകട്ടെ തെങ്ങിലും കുടുങ്ങി, അവസ്ഥ!

Published : Apr 17, 2026, 10:23 PM IST
Drone

Synopsis

ഹനുമാൻ ക്ഷേത്രത്തിനടുത്തെത്തിയ ഇയാൾ വഴി തെറ്റി അലയുന്നതിനിടെയാണ് ഒപ്പമുണ്ടായവരെ കണ്ടെത്താൻ ഡ്രോൺ പറത്തി നോക്കിയത്

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപം വിനോദ സഞ്ചാരിയുടെ ഡ്രോൺ തെങ്ങിൽ കുടുങ്ങി. ബെംഗളൂരു സ്വദേശിയായ ഹൂനേശ്വര കുമാർ സിൻഹ എന്നയാളിന്‍റെ ഒന്നരലക്ഷം രൂപ വിലവരുന്ന ഡ്രോൺ ആയിരുന്നു 70 അടിയോളം ഉയരമുള്ള തെങ്ങിന്‍റെ മുകളിൽ കുടുങ്ങിയത്. ഹനുമാൻ ക്ഷേത്രത്തിനടുത്തെത്തിയ ഇയാൾ വഴി തെറ്റി അലയുന്നതിനിടെയാണ് ഒപ്പമുണ്ടായവരെ കണ്ടെത്താൻ ഡ്രോൺ പറത്തി നോക്കിയത്. എന്നാൽ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങിൽ കുടുങ്ങുകയായിരുന്നെന്ന് ഫയർഫോഴ്സ് പറഞ്ഞു. ഉയരത്തിലുള്ള വളഞ്ഞ തെങ്ങാണെന്നതിനാൽ ഇയാൾ ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു. വിവരം ലഭിച്ച വിഴിഞ്ഞം അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ലാഡർ ഉപയോഗിക്കാൻ കഴിയാത്ത തരത്തലുള്ള തെങ്ങാണെന്ന് മനസിലാക്കിയ എഫ്ആർഒ ബിജു സാഹസികമായി തെങ്ങിന് മുകളിൽ കയറിയാണ് ഡ്രോൺ പുറത്തെടുത്ത് ഉടമയ്ക്ക് കൈമാറിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവതിയുടെ മുക്കുത്തിയുടെ തലഭാഗം മൂക്കിനുള്ളിൽ, വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു, ഒടുവിൽ ട്യൂസറും കത്രികയും ഉപയോഗിച്ച് ലോക്ക് മാറ്റി അഗ്നിരക്ഷാ സേന
യന്ത്രം പണിമുടക്കി, പാതി കത്തിയ നിലയില്‍ 80കാരന്റെ മൃതദേഹം ചേംബറിനകത്ത് കിടന്നത് നാല് മണിക്കൂര്‍, പുന്നയൂർക്കുളത്ത് പ്രതിഷേധം