അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിനോദ സഞ്ചാരിയായ സ്ത്രീ മരിച്ചു, പുഴയിലിറങ്ങിയത് മുന്നറിയിപ്പ് അവഗണിച്ച്

Published : Sep 22, 2026, 09:37 PM ISTUpdated : Sep 22, 2026, 10:08 PM IST
Elephant attack death

Synopsis

അപായ മുന്നറിയിപ്പ് അവഗണിച്ച് ഭവാനിപ്പുഴയിൽ ഇറങ്ങിയവർക്ക് നേരെ കാട്ടാന പാഞ്ഞെത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ബുഷാരയെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അട്ടപ്പാടി: പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെയാണ് ആന ആക്രമിച്ചത്. വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി പുഴയിൽ നിന്ന് മാറാതെ സാഹസം കാട്ടിയതാണ് ഒരാളുടെ ജീവൻ നഷ്ടമാകുന്നതിലേക്ക് വഴിവച്ചത്. ആനയുടെ ആക്രമണത്തിൽ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയ സ്ത്രീയെ ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയെ കാണാൻ സാഹസം കാട്ടിയതാണ് അപകടമായതെന്നും അപായ മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ പുഴയിൽ നിന്ന് മാറിയില്ലെന്നും വനപാലകർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് വീണ്ടും കാട്ടാന ആക്രമണം, ആദിവാസി മേഖലകളില്‍ കടുത്ത കൃഷിനാശം
തിരുവനന്തപുരത്ത് നിന്നും വിവരം കിട്ടി, വയനാട്ടിലെ ഹോം സ്റ്റേയിൽ ആനക്കൊമ്പുകളുമായി യുവാക്കൾ, ലക്ഷ്യം വിൽപ്പന; പൊക്കി വനംവകുപ്പ്