ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ചു; ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ

Published : Jan 31, 2025, 08:03 AM IST
ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ചു; ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ

Synopsis

മൈസൂരിൽ ഒളിവിൽ കഴിയവെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ: ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികൾ അറസ്റ്റിൽ. കൈനകരി കായലിൽ പറമ്പ് വീട്ടിൽ വിഷ്ണു (33), കൈനകരി തോട്ടുവാത്തല വട്ടത്തറ പറമ്പ് വീട്ടിൽ പ്രദീപ് (32), കൈനകരി തോട്ടുവാത്തല പടിഞ്ഞാറേ മാടത്താനി വീട്ടിൽ സുജിത്ത് (32) എന്നിവരാണ് പിടിയിലായത്. 

ഫോര്‍ സൈറ്റ്സ് എന്ന ഹൗസ് ബോട്ടിലെ സഞ്ചാരികളെ കഴിഞ്ഞ 13ന് രാത്രിയിൽ കൈനകരി ഉമ്പിക്കാരംചിറ ഭാഗത്ത് കെട്ടിയിട്ടിരുന്ന സമയത്ത് ഇതേ ബോട്ടിലെ ജീവനക്കാരായ അനീഷും ഉടമയായ പ്രജിത്ത് ലാലും മറ്റു പ്രതികളും ചേർന്ന് മാരക ആയുധങ്ങളുമായി വന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് മൈസൂരിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പുളിങ്കുന്ന് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എട്ട് പേരെ നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

READ MORE: 15കാരൻ്റെ ആത്മഹത്യ; സഹപാഠികളുടെയും സ്കൂൾ അധികൃതരുടെയും വിശദമായ മൊഴിയെടുക്കാൻ പൊലീസ്

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു