തേയില കൊളുന്തുമായി പോയ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Apr 5, 2021, 10:45 PM IST
Highlights

എണ്ണൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ ട്രാക്ടറിന്‍റെ ക്യാബിനും ട്രെയിലറും വേർപ്പെട്ട നിലയിലായിരുന്നു. 

മൂന്നാർ: തേയില കൊളുന്തുമായി പോകുന്നതിനിടയിൽ താഴ്ചയിലേക്ക് ട്രാക്ടർ മറിഞ്ഞ് ഡ്രൈവറിന് ഗുരുതര പരിക്ക്. സെവൻമല എസ്റ്റേറ്റ് നാഗർ മുടി ഡിവിഷൻ സ്വദേശിയായ എസക്കിമുത്തു ( 56) വിനാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എസക്കിമുത്തുവിനെ സഹപ്രവർത്തകർ ഉടൻ തന്നെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചു. 

ഗുരുതര പരിക്കുകൾ ഉള്ളതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സെവൻമല എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം. എണ്ണൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ ട്രാക്ടറിന്‍റെ ക്യാബിനും ട്രെയിലറും വേർപ്പെട്ട നിലയിലായിരുന്നു. 

click me!