ചെന്നിത്തലയിൽ ട്രാക്ടർ ചെളിയിൽ പുതഞ്ഞ് ചെരിഞ്ഞ് 28കാരൻ വീണു, പിന്നാലെ ട്രാക്ടർ ദേഹത്ത് പതിച്ച് ദാരുണാന്ത്യം

Published : Jan 04, 2024, 08:16 AM IST
ചെന്നിത്തലയിൽ ട്രാക്ടർ ചെളിയിൽ പുതഞ്ഞ് ചെരിഞ്ഞ് 28കാരൻ വീണു,  പിന്നാലെ ട്രാക്ടർ ദേഹത്ത് പതിച്ച് ദാരുണാന്ത്യം

Synopsis

ട്രാക്ടർ ഉയർത്തി ഉടനെ യുവാവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാന്നാർ: ചെന്നിത്തല പുഞ്ച നാലാം ബ്ലോക്കിൽ നിലമൊരുക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ ഇക്രമുൽ ഹക്ക് (28) ആണ് മരിച്ചത്. മാൾഡാ ജില്ലയിലെ റട്ട്‌വാ ബാറ്റ്നാ ബോംപാൽ സ്വദേശിയാണ് ഇക്രമുൽ ഹക്ക്. 

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നാലാം ബ്ളോക്കിൽ കൈതകണ്ടം പാടത്ത് നിലം ഉഴുതുന്നതിനിടയിൽ ട്രാക്ടറിന്റെ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞ് ചെരിഞ്ഞു. ട്രാക്ടർ ഓടിച്ചിരുന്ന ഇക്രമുൽ ഹക്ക് തലകുത്തി വീണ് ചെളിയിലേക്ക് താഴ്ന്ന് പോയി. പിന്നാലെ ഇയാളുടെ മുകളിലേക്ക് ട്രാക്ടർ വീഴുകയായിരുന്നു. 

'പലിശയ്ക്ക് 10000 രൂപ മേടിച്ചാ സ്കാൻ ചെയ്തത്'; സ്കാൻ യന്ത്രം തകരാറിൽ, വലഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾ

സമീപത്തെ പാടങ്ങളിൽ ഉണ്ടായിരുന്ന ട്രാക്ടർ ഡ്രൈവർമാരും മറ്റ് തൊഴിലാളികളും എത്തി ട്രാക്ടർ ഉയർത്തി ഇക്രമുല്‍ ഹക്കിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാവേലിക്കര ജില്ലാ ആശുപതി മോർച്ചറിയിലേക്ക് മാറ്റി.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവൈപ്പിൽ സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട 16 കാരിയെ കാണാതായി
കെഎസ്ആ‍ർടിസി ബസിലെത്തിയ മലപ്പുറംകാരന്‍റെ ബാഗിൽ 230 ഗ്രാം മെത്താംഫിറ്റമിൻ, താമരശേരിയിൽ എംഡിഎംഎ; യുവാക്കൾ പിടിയിൽ