കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം, ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം അപ്രോച്ച് റോഡിൽ ഗതാഗതം അനുവദിക്കില്ല

Published : Jul 04, 2024, 06:50 PM IST
കോഴിക്കോട് ഒരു മാസം ഗതാഗത നിയന്ത്രണം, ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം അപ്രോച്ച് റോഡിൽ ഗതാഗതം അനുവദിക്കില്ല

Synopsis

അപ്രോച്ച് റോഡിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചിത്രം പ്രതീകാത്മകം

കോഴിക്കോട്: ഇന്ന് രാത്രി പത്ത് മണി മുതല്‍ ഒരു മാസത്തേക്ക് കോഴിക്കോട് എകെജി മേല്‍പ്പാലത്തിന്റെ (ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ്) അപ്രോച്ച് റോഡിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുഷ്പ ജംഗ്ഷനില്‍ നിന്ന് ഫ്രാന്‍സിസ് റോഡ് മേല്‍പാലത്തിന് അടിയിലൂടെയുള്ള അപ്രോച്ച് റോഡിലൂടെ ഇനി റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കും നഗരത്തിലേക്കും വരാന്‍ സാധിക്കില്ല. പകരം ഈ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുഷ്പ ജങ്ഷനിൽ നിന്ന് നേരെ പാളയം ഭാഗത്തേക്ക് കടന്ന് ആനിഹാള്‍ റോഡിലൂടെയാണ് പോകേണ്ടത്. ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ്  കയറി ബീച്ച് റോഡ് വഴി പോകണം.

എൻഎച്ച് 66ൽ യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനം, ആറുവരിപ്പാത പണി പൂര്‍ത്തിയാക്കുക 2025 ഡിസംബറോടെ എന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു