
കൊച്ചി: എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതിൽ വനംവകുപ്പിന്‍റെ അന്വേഷണം. ആന സ്വയം കുത്തി മറിച്ചിട്ട പന, വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റതാണ് മരണമെന്ന് സ്ഥിരീകരണമായെങ്കിലും കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇന്ന് 3 മണിക്ക് പെരുന്തോട് ആന ശ്മാശാനത്തിന് സമീപം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന് ശേഷമാണ് വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചത്. അതേസമയം കഴിഞ്ഞ ദിവസവും മേഖലയിൽ കാട്ടനക്കൂട്ടം എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam