ഇടുക്കിയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഈ മാസം 11 വരെ നിരോധനം

By Web TeamFirst Published Aug 8, 2019, 2:47 PM IST
Highlights

ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം ആഗസ്റ്റ് 11 വരെ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ നിരോധിച്ച് ജില്ലാകളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

ഇടുക്കി: ഈ മാസം 11 വരെ ചരക്ക് വാഹനങ്ങള്‍ക്ക് ഇടുക്കിയില്‍ നിരോധനം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  ഇടുക്കി ജില്ലയില്‍ ആഗസ്റ്റ്എട്ടിന് റെഡ് അലര്‍ട്ടും തുടര്‍ന്ന് 9, 10 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് നിരോധനം. അതിശക്തമായ മഴയും ഉള്ള സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം ആഗസ്റ്റ് 11 വരെ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ നിരോധിച്ച് ജില്ലാകളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

ഓഫ്‌റോഡ് ഡ്രൈവിംഗ്, ടൂറിസം മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരം, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം എന്നിവ ആഗസ്റ്റ് 15 വരെയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രത്യേക കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജില്ലാഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

click me!