
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ഒമ്പതാം വളവിലെ ടൈൽ പാകൽ പൂർത്തിയായതോടെ, വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. എന്നാൽ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും. ഡിസംബർ 26നാണ് റോഡ് നവീകരണത്തിൻ്റെ ഭാഗമായി, ഗതാഗനിരോധനം ഏർപ്പെടുത്തിയത്. മണ്ണാർക്കാട് - ചിന്നതടാകം റോഡിൽ ജനുവരി മൂന്ന് വരെയാണ് മൾട്ടി ആക്സൽ വാഹനങ്ങൾക്കുള്ള നിയന്ത്രണമെന്ന് ഒറ്റപ്പാലം സബ് കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam