ഹെൽമറ്റ് വെക്കാതെ ഓട്ടോ ഓടിച്ചെന്ന് കുറ്റം! 500 രൂപ പിഴ ചുമത്തി; ഹെൽമറ്റ് വെച്ച് ഡ്രൈവറുടെ പ്രതിഷേധം

Published : Jul 23, 2023, 08:07 AM ISTUpdated : Jul 23, 2023, 12:25 PM IST
ഹെൽമറ്റ് വെക്കാതെ ഓട്ടോ ഓടിച്ചെന്ന് കുറ്റം! 500 രൂപ പിഴ ചുമത്തി; ഹെൽമറ്റ് വെച്ച് ഡ്രൈവറുടെ പ്രതിഷേധം

Synopsis

കഴിഞ്ഞ വർഷം ഡിസംബർ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്. അതായത് എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം: ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് പൊലീസ് വക 500 രൂപ പിഴ. വിചിത്രമായ പിഴയ്ക്ക്, ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.

KL20R 6843 എന്ന ഓട്ടോറിക്ഷയ്ക്കെതിരെയാണ് പൊലീസിന്‍റെ വിചിത്രമായ പിഴ ലഭിച്ചത്. ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് സഫറുള്ളയ്ക്ക് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്. അതായത് എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്. പൊലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാൽ തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെൽമെറ്റ് വണ്ടിയോടിച്ച് പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്. 

Also Read: പിടി 7-ന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടമായ സംഭവം: തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക, കാഴ്ച പൂർണമായി നഷ്ടമായേക്കും

വീഡിയോ കാണാം

ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് പൊലീസ് വക 500 രൂപ പിഴ

പൊതുവിൽ ഓട്ടോ ഡ്രൈവർമാരോട് പൊലീസ് മോശമായാണ് പെരുമാറ്റത്തിലും സഫറുള്ളയ്ക്ക് പരാതിയുണ്ട്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ട്രാഫിക് യൂണിറ്റിൽ വിളിച്ചെങ്കിലും മറുപടിയില്ല. ക്ലറിക്കൽ പ്രശ്നമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. പരാതി നൽകിയാൽ പിഴ ഒഴിവാക്കുമെന്നും പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു