യാത്രക്കാർ ശ്രദ്ധിക്കുക; അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ ഗതാഗതം നിരോധിച്ചു

Published : May 25, 2026, 03:44 AM IST
Athirappilly Malakkappara Road Traffic Restriction

Synopsis

അതിരപ്പിള്ളി - മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ പൂർണ ഗതാഗത നിരോധനം. അടിയന്തര റോഡ് നിർമ്മാണ/നവീകരണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് അധികൃതർ. 

തൃശൂർ: അതിരപ്പിള്ളി - മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമ്മാണ/നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പണി നടക്കുന്നതിനാൽ ഈ റൂട്ടിൽ താത്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട് (പൊള്ളാച്ചി/വാൽപ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടയും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്കും മറ്റ് വാഹനങ്ങൾക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.

തമിഴ്‌നാട്ടിൽനിന്ന് തൃശൂർ/എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും തിരികെ യാത്ര ചെയ്യുന്നവരും ഈ വനപാത ഒഴിവാക്കി പാലക്കാട് - മണ്ണുത്തി ദേശീയപാത (NH 544) വഴിയുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണം. റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ പൊതുജനങ്ങളും വിനോദസഞ്ചാരികളും നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നെല്ലിയാമ്പതിയുടെ കോടമഞ്ഞിനെ കീറിമുറിച്ച് അവൻ നടന്നുവരുമ്പോൾ അത് കേവലം ഒരു കാഴ്ച്ചയല്ല'; ചില്ലിക്കൊമ്പൻ്റെ വേർപാടിൽ നൊമ്പരം
കള്ളൻ 'ചിൽ മൂഡിൽ', മോഷ്ടിച്ച വാഹനവുമായി ബാറുകൾ കയറിയിറങ്ങി; ഒടുവിൽ വലയിൽ വീഴ്ത്തി പൊലീസ്