കായംകുളത്ത് വാഹന പരിശോധനക്കിടെ ബൈക്ക് ട്രാഫിക് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു

Published : Aug 10, 2022, 05:55 PM ISTUpdated : Aug 10, 2022, 05:56 PM IST
കായംകുളത്ത് വാഹന പരിശോധനക്കിടെ ബൈക്ക് ട്രാഫിക് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു

Synopsis

കായംകുളം മുരുക്കുംമൂട്ടിൽ വെച്ച് ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. എ‌എസ്‌ഐ അമീർ ഖാനെ സഹപ്രവർത്തകർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

ആലപ്പുഴ: വാഹന പരിശോധനക്കിടെ പൊലീസുകാരനെ ബൈക്ക് യാത്രികൻ ഇടിച്ച് തെറിപ്പിച്ചു. കായംകുളത്ത് ഇന്ന് വൈകീട്ടാണ് സംഭവം. കായംകുളം ട്രാഫിക് എ എസ് ഐ അമീർ ഖാന്റെ കാലിലൂടെ ബൈക്ക് കയറി. അമീർ ഖാൻ കൈ കാണിച്ചിട്ടും, ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ നിർത്താതെ പോവുകയായിരുന്നു. കായംകുളം മുരുക്കുംമൂട്ടിൽ വെച്ച് ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. എ‌എസ്‌ഐ അമീർ ഖാനെ സഹപ്രവർത്തകർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതാല്ലെന്നാണ് വിവരം.

ഓട്ടോമറിഞ്ഞ് അപകടം

വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഓട്ടോ റിക്ഷയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കുപ്പാടി സ്വദേശി ഷംസുദ്ദീൻ - നസീറ ദമ്പതികളുടെ മകളാണ് മരിച്ച സന ഫാത്തിമ. മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്.

കണ്ണൂരിൽ 12കാരൻ ബൈക്ക് ഓടിച്ചു; പൊലീസ് പിഴയിട്ടു

12കാരൻ അച്ഛന്റെ ബൈക്ക് ഓടിച്ചതിന് പൊലീസ് കേസെടുത്തു, പിഴ ശിക്ഷ വിധിച്ചു. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ ആറളം ചെടിക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥി ബൈക്കോടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ വീഡിയോ പകർത്തി, പൊലീസിന് കൈമാറുകയായിരുന്നു.  പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയില്‍ എടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും 13500 രൂപ പിഴയായി ഈടാക്കുകയുമായിരുന്നു.

PREV
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി