
തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഹസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വടൂക്കരഭാഗത്തായിരുന്നു അപകടം. തൃശൂരിൽ ലോജിസ്റ്റിക്സ് പഠിക്കുന്ന ഹസൈൻ രാത്രികാലങ്ങളിൽ ഓട്ടോ ഓടിച്ചാണ് ജീവിതം നീക്കിയിരുന്നത്. മരണം ആത്മഹത്യയാണെന്നാണ് നെടുപുഴ പൊലീസ് പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8