'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', കേരളത്തിൽ ജനുവരി 19ന് റദ്ദാക്കിയത് 6 ട്രെയിനുകൾ, 4 ട്രെയിനുകൾക്ക് നിയന്ത്രണം

Published : Jan 17, 2025, 11:40 AM ISTUpdated : Jan 17, 2025, 11:42 AM IST
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', കേരളത്തിൽ ജനുവരി 19ന് റദ്ദാക്കിയത് 6 ട്രെയിനുകൾ, 4 ട്രെയിനുകൾക്ക് നിയന്ത്രണം

Synopsis

ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും ട്രാക്ക് നവീകരണം. ഞായറാഴ്ച പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ് വ്യാപകമായി തടസപ്പെടും

തൃശൂർ: ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ  ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും. 

18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ - ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ - കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക. 18ന് സർവീസ് തുടങ്ങുന്ന തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ട്രെയിൻ (16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ - എറണാകുളം ട്രെയിൻ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം - കാരൈക്കൽ ട്രെയിൻ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും. 

18ന് സർവീസ് തുടങ്ങുന്ന മധുരൈ - ഗുരുവായൂർ (16327) ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ - മധുരൈ (16328) ട്രെയിൻ ആലുവയിൽ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെൻട്രൽ - ആലപ്പുഴ എക്‌സ്പ്രസ് പാലക്കാട് വരെയേ സർവീസുണ്ടാകൂ. 19ന് സർവീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെൻട്രൽ (22640) എക്‌സ്പ്രസ് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക. 

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം - ഷൊർണൂർ മെമു (66320), 18ന്

ഷൊർണൂർ - എറണാകുളം മെമു (66319), 19ന്

എറണാകുളം - ഗുരുവായൂർ പാസഞ്ചർ (56318), 18ന്

ഗുരുവായൂർ - എറണാകുളം പാസഞ്ചർ (56313), 19ന്

എറണാകുളം - കോട്ടയം (56005) പാസഞ്ചർ, 19ന്

കോട്ടയം - എറണാകുളം പാസഞ്ചർ (56006), 19ന്


നിയന്ത്രണമുള്ള ട്രെയിനുകൾ

ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ (12623) ട്രെയിനിന് 120 മിനുറ്റ് നിയന്ത്രണം. മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനുറ്റ് നിയന്ത്രണം. ബംഗളൂരു സിറ്റി - കന്യാകുമാരി എക്‌സ്പ്രസ് (16526) ട്രെയിനിന് നൂറ് മിനുറ്റ് നിയന്ത്രണം. കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് (12218) ട്രെയിനിന് 70 മിനുറ്റ് നിയന്ത്രണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു