
കൽപ്പറ്റ: വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരി വേട്ട. സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുാവവ് പിടിയിൽ. ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് 1.957 കിലോഗ്രാം കഞ്ചാവുമായി വന്ന വയനാട് കൃഷ്ണഗിരി സ്വദേശി സഞ്ജീത് അഫ്താബ് റ്റി.എസ് (22) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽ നിന്നും കേരളത്തിൽ വിൽപ്പന നടത്താനായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.
വാഹന പരിശോധനക്കിടെ സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥർ സഞ്ജീതിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സജിമോൻ.പി.റ്റി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ അനീഷ്.എ.എസ്, വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്.വി.കെ, ബിനു.എം.എം എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ഇടുക്കി കൊന്നത്തടിയിൽ പുരയിടത്തിൽ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു. കൊന്നത്തടി പുല്ലുകണ്ടം കരയിൽ ജോയി എന്നയാളുടെ പുരയിടത്തിലാണ് 216cm, 171cm, 160cm, 142cm, 102cm, 80cm, 114cm എന്നിങ്ങനെ ഉയരമുള്ള 7 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.പി.പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഇടുക്കി ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സജീവ്കുമാർ.എം.ഡി, പ്രിവന്റീവ് ഓഫീസർ ജയൻ.പി.ജോൺ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജിൻസൺ.സി.എൻ, ബിനു ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ സുജിത്.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബിജി.കെ.ജെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഗസ്റ്റിൻ തോമസ് എന്നിവരും പങ്കെടുത്തു.
Read More : പുലിക്ക് വച്ച കെണിയിൽ മനുഷ്യൻ കുടുങ്ങി, 6 മണിക്കൂർ നേരം ആരും കണ്ടില്ല, സംഭവം ഗുണ്ടൽപേട്ടിൽ