ചാലക്കുടി വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

By Web TeamFirst Published Oct 4, 2018, 12:22 AM IST
Highlights

ചാലക്കുടി പാലത്തിനു മുകളിലൂടെ 10 കിലോമീറ്റര്‍ വേഗത്തിലാണ് ട്രയിനുകള്‍ നീക്കിയത്.വടക്കു ഭാഗത്തേക്കുളള
ചരക്കുതീവണ്ടികള്‍ തത്കാലത്തേക്ക് കടത്തിവിടില്ലെന്ന് റയില്‍വെ അറിയിച്ചു. ഇന്ന് മുതല്‍ അറ്റകുറ്റപണി തുടങ്ങുമെന്ന്
റെയില്‍വെ വ്യക്തമാക്കി

തൃശൂര്‍: ചാലക്കുടി പുഴയ്ക്കു കുറുകെ റയില്‍വെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം
പുനസ്ഥാപിച്ചു. മണിക്കൂറുകളോളം പിടിച്ചിട്ട ജനശതാബ്ദി, ആലപ്പി എക്സ്പ്രസ്, ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നീ ട്രയിനുകള്‍
സര്‍വീസുകള്‍ പുനരാരംഭിച്ചു.

ചാലക്കുടി പാലത്തിനു മുകളിലൂടെ 10 കിലോമീറ്റര്‍ വേഗത്തിലാണ് ട്രയിനുകള്‍ നീക്കിയത്.വടക്കു ഭാഗത്തേക്കുളള
ചരക്കുതീവണ്ടികള്‍ തത്കാലത്തേക്ക് കടത്തിവിടില്ലെന്ന് റയില്‍വെ അറിയിച്ചു. ഇന്ന് മുതല്‍ അറ്റകുറ്റപണി തുടങ്ങുമെന്ന്
റെയില്‍വെ വ്യക്തമാക്കി.
 
click me!