മധുവിധു ആഘോഷിച്ച് തീരും മുമ്പ് സ്കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Published : Oct 03, 2018, 10:41 PM IST
മധുവിധു ആഘോഷിച്ച് തീരും മുമ്പ് സ്കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Synopsis

മാനിപുരത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് വരുന്നതിനിടെ റാഷിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിൽ  തട്ടിയാണ് അപകടമുണ്ടായതെന്നാണ് കൊടുവള്ളി പൊലിസ് പറയുന്നത്

കോഴിക്കോട് : മധുവിധു ആഘോഷിച്ച് തീരും മുമ്പ് സ്കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മാനിപുരം കുണ്ടത്തിൽ കെ.പി. അലിയുടെ മകൻ മുഹമ്മദ് റാഷിദ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചേമുക്കാലോടെ കൊടുവള്ളി-മാനിപുരം റോഡിൽ മുത്തമ്പലം വെളിച്ചണ്ണ മില്ലിനടുത്താണ് അപകടം നടന്നത്.

ഒരു മാസം മുമ്പാണ് റാഷിദിന്റെ വിവാഹം കഴിഞ്ഞത്. മാനിപുരത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് വരുന്നതിനിടെ റാഷിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിൽ  തട്ടിയാണ് അപകടമുണ്ടായതെന്നാണ് കൊടുവള്ളി പൊലിസ് പറയുന്നത്. എന്നാൽ, ബസ് സ്കൂട്ടറിൽ ഇടിച്ചിട്ടില്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം.

അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുയാണെന്നും പൊലിസ് പറഞ്ഞു. സക്കീനയാണ് റാഷിദിന്റെ മാതാവ്. ഭാര്യ: മുബഷിറ. സഹോദരങ്ങൾ: റിഷാന, റാഷിന, റാഷിദ്, മുഹമ്മദ് റാഫി. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കാക്കാടൻച്ചാലിൽ പള്ളി ഖബറിസ്ഥാനിൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി