ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനകളെ മയക്കു വെടിവെച്ച് പിടികൂടുന്ന ദൗത്യം ഇനിയും നീളും

Published : Oct 07, 2026, 11:56 AM IST
chinnakanal chakka komban

Synopsis

നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാനിലും മുറിവാലൻ 301 കോളനി ഭാഗത്തുമാണുള്ളത്.

ചിന്നക്കനാൽ: ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനകളെ മയക്കു വെടിവെച്ച് പിടികൂടുന്ന ദൗത്യം ഇനിയും നീളും. ഹൈക്കോടതി നിർദേശം അനുസരിച്ചായിരിക്കും നടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയിരുന്നു. ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടിച്ച് മാറ്റാനാണ് വനംവകുപ്പ് നടപടികൾ തുടങ്ങിയത്. ചക്കക്കൊമ്പൻ നാലു പേരുടെയും മുറിവാലിപ്പിടി മൂന്നു പേരുടെയും ജീവനെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ദേവികുളം റേഞ്ച് ഓഫീസർ ആനകളെ നിരീക്ഷിക്കുന്നതിനായി നാല് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേർ ചക്കക്കൊമ്പനെയും രണ്ടു പേർ മുറിവാലൻ ഉൾപ്പെടുന്ന എട്ട് കാട്ടാനകളുള്ള കൂട്ടത്തെയും നിരീക്ഷിച്ച് സഞ്ചാരപഥം രേഖപ്പെടുത്തും. നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാനിലും മുറിവാലൻ 301 കോളനി ഭാഗത്തുമാണുള്ളത്.

ചക്കക്കൊമ്പന് മദപ്പാടും തുടങ്ങിയിട്ടുണ്ട്. കാട്ടാന ആക്രമണത്തിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കാൻ നാലംഗ വിദഗ്ദ്ധ സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ എലിഫൻറ് സെപ്ഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി എസ് ഈസ, കെഎഫ്ആർഐയിലെ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാല സെൻറ് തോമസ് കോളജ് ബോട്ടണി വിഭാഗം മുൻ മേധാവി ജോമി അഗസ്റ്റിൻ, ചിന്നക്കനാലിൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരടങ്ങിയ സംഘം അടുത്തയാഴ്ച സ്ഥലത്തെത്തും. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം മയക്കുവെടി വെക്കേണ്ട ആവശ്യകതയും പദ്ധതിയുമടക്കമുള്ള റിപ്പോർട്ട് ഹൈറേഞ്ച് സർക്കി‌ൾ സിസിഎഫ് ചീഫ് വൈൽഡ് ലൈഫ് വാർഡനു സമർപ്പിക്കും. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ മാത്രമേ മയക്കു വെടി വെക്കാനാകൂ. കോടതി അനുവദിച്ചാൽ വയനാട്ടിൽ നിന്നും കുങ്കിയാനകളെയും എത്തിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ജല​ഗതാ​ഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ചു; നിരവധി കേസുകളിൽ പ്രതിയായ 'മൈൻഡ് കണ്ണൻ' അറസ്റ്റിൽ
താലൂക്ക് ഓഫീസ് വളപ്പിൽ ഒരു ചെറിയ കുഴിമാടം, ജീവനക്കാരുടെ കണ്ണീരോർമ്മ; പ്രിയപ്പെട്ട വളർത്തുനായ 'ശാന്ത'യ്ക്ക് വിട