കൊച്ചിയിൽ ജല​ഗതാ​ഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ചു; നിരവധി കേസുകളിൽ പ്രതിയായ 'മൈൻഡ് കണ്ണൻ' അറസ്റ്റിൽ

Published : Oct 07, 2026, 11:16 AM IST
kochi mind kannan arrest

Synopsis

എറണാകുളം ബോട്ട് ജെട്ടി പരിസരത്തുനിന്നാണ് വിഷ്ണു കണ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരൻ മാഹിനെയും സുഹൃത്ത് നവാസിനെയും ഓഫീസിൽ കയറിയാണ് വിഷ്ണു ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി: ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച കേസിൽ തോപ്പുംപടി സ്വദേശി വിഷ്ണു കണ്ണൻ (മൈൻഡ് കണ്ണൻ- 37) അറസ്റ്റിലായി. എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ പിടികൂടിയത്.

എറണാകുളം ബോട്ട് ജെട്ടി പരിസരത്തുനിന്നാണ് വിഷ്ണു കണ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരൻ മാഹിനെയും സുഹൃത്ത് നവാസിനെയും ഓഫീസിൽ കയറിയാണ് വിഷ്ണു ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോം, ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്ഐമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സിപിഒമാരായ രാജേഷ്, ജിനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താലൂക്ക് ഓഫീസ് വളപ്പിൽ ഒരു ചെറിയ കുഴിമാടം, ജീവനക്കാരുടെ കണ്ണീരോർമ്മ; പ്രിയപ്പെട്ട വളർത്തുനായ 'ശാന്ത'യ്ക്ക് വിട
സീനിയർ വിദ്യാർഥികൾ അക്കാദമിക് പ്രവർത്തനം തടസപ്പെടുത്തുന്നതും റാ​ഗിങ്, ഡിജിറ്റൽ റാ​ഗിങ്ങും കുറ്റകരം; കുറ്റം തെളിഞ്ഞാൽ പുറത്താക്കും, 3 വർഷം പഠനവിലക്കും