ട്രാൻസ്ജെൻഡർ വിഭാഗത്തെ ശാക്തീകരിക്കണം, ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനായി 'ഏകത്വ' പദ്ധതിക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ

Published : Oct 07, 2025, 10:35 PM IST
hll

Synopsis

നദി ഫൗണ്ടേഷനുമായി സഹകരിച്ചുള്ള പദ്ധതി, തൊഴില്‍ നൈപുണ്യ പരിശീലനം, സംരംഭകത്വ പിന്തുണ, മാനസികാരോഗ്യ ഇടപെടലുകൾ എന്നീ സേവനങ്ങൾ വഴി കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിന് മെച്ചപ്പെട്ട ഉപജീവനമാർഗ്ഗവും മാനസിക ക്ഷേമവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തെ ശാക്തീകരിക്കുന്നതിനായി 'ഏകത്വ' പദ്ധതിക്ക് തുടക്കം കുറിച്ച് എച്ച് എൽ എൽ ലൈഫ്കെയര്‍ ലിമിറ്റഡ് (എച്ച് എൽ എൽ). കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച് എൽ എൽ തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. എച്ച് എൽ എല്ലിന്‍റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച് എൽ എൽ മാനേജ്മെന്റ് അക്കാദമി (എച്ച് എം എ) നദി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി, തൊഴില്‍ നൈപുണ്യ പരിശീലനം, സംരംഭകത്വ പിന്തുണ, മാനസികാരോഗ്യ ഇടപെടലുകൾ എന്നീ സേവനങ്ങൾ വഴി കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിന് മെച്ചപ്പെട്ട ഉപജീവനമാർഗ്ഗവും മാനസിക ക്ഷേമവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

എച്ച് എൽ എൽ 'ഏകത്വ' പദ്ധതി ഇപ്രകാരം

പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ കാപ്പിനെസ് മെന്റൽ ഹെൽത്ത് കഫേ ആന്റ് തെറാപ്പിക് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ എച്ച് എൽ എൽ വൈസ് പ്രസിഡന്റ് ഡോ. എസ്. എം. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഷംനാദ് ഷംസുദീൻ, കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ പ്രിൻസിപ്പാൽ സലിം കുമാർ എന്നിവർ ചേർന്ന് വിളക്കു കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ നദി ഫൗണ്ടേഷൻ ഡയറക്ടർ പി ബി പ്രബിൻ സ്വാഗതം പറഞ്ഞു. തുടർന്ന് പദ്ധതിയുടെ ഗുണഭോക്താകൾക്കായുള്ള ഓറിയന്റേഷൻ സെഷൻ നടന്നു. പ്രോജക്ട് കോഡിനേറ്റർ ശാക്യ എസ് പ്രിയംവദ എച്ച് എൽ എൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഗുണഭോക്താകൾക്കായി വിശദീകരിച്ചു. തുടർന്ന് തൊഴിലധിഷ്ഠിത പരിശീലനത്തെയും ഉപജീവന അവസരങ്ങളെയും കുറിച്ചുള്ള സെഷനുകളും ഗുണഭോക്താക്കായുള്ള സംവാദ പരിപാടിയും നടന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രമായ സാമൂഹിക വികസനം ഉറപ്പാക്കുക എന്ന എച്ച് എൽ എല്ലിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് 'ഏകത്വ' പദ്ധതി നടപ്പാക്കുന്നത്.

എച്ച് എൽ എൽ ഫാക്ടറിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം

പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവർത്തനങ്ങൾ പുലർത്തിയതിന് എച്ച് എൽ എല്ലിന് അംഗീകാരം. എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിയ്ക്കാണ് 2025 ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാർജ് സ്കെയിൽ വ്യവസായ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമായത്. എറണാകുളം അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്‌സിബിഷൻ സെന്ററിൽ വെച്ചു നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എം എൽ എ റോജി എം ജോൺ അവാർഡ് സമ്മാനിച്ചു. എച്ച് എൽ എൽ പേരൂർക്കട ഫാക്ടറിയുടെ യൂണിറ്റ് മേധാവി എൽ ജി സ്മിതയും ഫാക്ടറിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു അവാർഡ് സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളിൽ ഒന്നാണ് എച്ച് എൽ എൽ പേരൂർക്കട ഫാക്ടറി.1966 ൽ സ്ഥാപിതമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ്.

PREV
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ