
പത്തനംതിട്ട/എറണാകുളം: പത്തനംതിട്ടയിലും മൂവാറ്റുപ്പുഴയിലും വാഹനാപകടം. മൂവാറ്റുപുഴയ്ക്ക് സമീപം ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആയവന വടക്കുംപാടത്ത് സെബിൻ ജോയി (34) ആണ് മരിച്ചത്. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും മൂവാറ്റുപുഴയിൽ നിന്ന് ആയവനക്ക് പോവുകയായിരുന്ന സെബിന്‍ സഞ്ചരിച്ച ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സെബിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിലെ മനേജറാണ് മരിച്ച സെബിന്‍.
പത്തനംതിട്ട കൂടൽ നെടുമൺകാവിൽ കാർ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ച് ആറു പേർക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടിൽ നിന്ന് തിരിച്ചുപോവുകയായിരുന്ന പുനലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam