
കല്‍പ്പറ്റ: താമരശ്ശേരി ചുരം റോഡില്‍ വാഹനങ്ങളുടെ മേല്‍ പതിക്കാന്‍ പാകത്തില്‍ റോഡിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റും. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് യാത്രക്കാരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.
വരും ദിവസങ്ങളില്‍ അതിശക്തമായി മഴ പെയ്യുമെന്ന മുന്നിറിയിപ്പുണ്ട്. മഴ പെയ്താല്‍ ഏത് സമയവും വാഹനങ്ങള്‍ക്ക് മേല്‍ പതിക്കാവുന്ന തരത്തിലാണ് ചില മരങ്ങള്‍ ചരിഞ്ഞു നില്‍ക്കുന്നത്. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലാണ് ഇത്തരത്തില്‍ മരം റോഡിലേക്ക് അപകടകരമാകുന്ന തരത്തില്‍ ചരിഞ്ഞു നില്‍ക്കുന്നത്. മഴയുള്ള സമയങ്ങളില്‍ ചുരം വഴി ഇരുചക്ര വാഹനങ്ങളിലുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ചരിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
വനം വകുപ്പിന്‍റെ അധീനതയിലുള്ളതാണ് ചുരം കടന്നു പോകുന്ന പ്രദേശം. അതിനാല്‍ അപകടകരമായി റോഡിലേക്ക് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെങ്കിലോ ശിഖരങ്ങള്‍ അറുത്തുമാറ്റണമെങ്കിലോ വനം വകുപ്പിന്റെ അനുമതി കിട്ടേണ്ടതുണ്ട്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം