പിന്നോട്ട് തിരിക്കുന്നതിനിടെ ട്രാവലർ നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Oct 06, 2025, 08:04 PM IST
traveller accident

Synopsis

ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം നടന്നത്. ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലെ മുട്ടാർ റോഡിലേക്ക് വീഴുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴയില്‍ ട്രാവലർ നിയന്ത്രണം തെറ്റി റോഡിലേയ്ക്ക് വീണു. ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലെ മുട്ടാർ റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം നടന്നത്. നീരേറ്റുപുറം കാർ സ്റ്റാൻഡിൽ നിന്ന് ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി നീരേറ്റുപുറം മുട്ടാർ റോഡിലേയ്ക്ക് പിൻഭാഗം ഇടിച്ച് വീഴുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തില്‍ നിന്ന് ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം