കണ്ണൂരിലെ കോട്ടപ്പറമ്പ് വഴി വന്ന ട്രാവല‍ർ, ആരും സംശയിക്കില്ലെന്ന് കരുതിയെങ്കിലും റാഷിദ് പെട്ടു; കടത്തിക്കൊണ്ടുവന്നത് എംഡിഎംഎ, അറസ്റ്റ്

Published : Oct 24, 2025, 07:23 PM IST
travler driver arrested with mdma

Synopsis

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നസീബ്.സി.എച്ച് ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 26.85 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

കണ്ണൂ‍‍‍‍‍‍ർ: കണ്ണൂർ കോട്ടപ്പറമ്പിൽ എക്സൈസ് റെയ്‌ഡിൽ ട്രാവലറിൽ കടത്തിക്കൊണ്ട് വന്ന വ്യവസായിക അളവിലുള്ള മയക്കുമരുന്ന് പിടികൂടി. ചെങ്ങളായികോട്ടപ്പറമ്പ് സ്വദേശി റാഷിദ്‌.കെ.കെ (33) ആണ് 26.85 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നസീബ്.സി.എച്ച് ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ട്രാവലർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ വാസുദേവൻ.പി.സി, പ്രകാശൻ.പി.വി, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) മാരായ രഞ്ജിത് കുമാർ.പി.എ, പ്രദീപൻ.എം.വി, ഷഫീക്ക്.എം.എം, ഷാജി.കെ.വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രമേശൻ.എം, ശ്യാംജിത്ത് ഗംഗാധരൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മല്ലിക.പി.കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കേശവൻ.ടി.എം എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

അതിനിടെ ഇടുക്കി രാജമുടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 13 ലിറ്റർ ചാരായവുമായി ബിജു(53) എന്നയാളെ അറസ്റ്റ് ചെയ്തു. വീട്ടിൽ ചാരായം നിർമ്മിച്ച് കാറിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ജയൻ.പി.ജോൺ, പ്രിൻസ് എബ്രഹാം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജിൻസൺ.സി.എൻ, ജോഫിൻ ജോൺ, ബിനു ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിലേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍