
ഹരിപ്പാട്: ക്ഷേത്രത്തിൽ നിന്ന് കാണിക്കവഞ്ചി മോഷണം പോയി. കരുവാറ്റ വടക്ക് കുന്ദത്തിൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. ശ്രീകോവിലിന് മുൻവശം ചങ്ങലയിട്ട് പൂട്ടി വച്ചിരുന്ന 6000 രൂപയോളം ഉള്ള കാണിക്കവഞ്ചിയും ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴ് ഉപദേവത ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന ഏഴ് കാണിക്കവഞ്ചികളും മോഷണം പോയിട്ടുണ്ട്.
ഇതിൽ ഏകദേശം പതിനായിരം രൂപയോളം കാണുമെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. നാഗരാജ ക്ഷേത്രത്തിൽ മുൻവശം വെച്ചിരുന്ന രണ്ട് കിലോ തൂക്കം വരുന്ന ഓട്ടു വിളക്കും മോഷണം പോയിട്ടുണ്ട്. ആകെ 19000 രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്. രാവിലെ വിളക്ക് കത്തിക്കാൻ എത്തിയവരാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം അറിയുന്നത് തുടർന്ന് ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചു.
പത്ത് പേര്‍ ഇരട്ടകൾ, ഒരു മൂവര്‍ സംഘം; കുമാരപുരത്തെ ഒരു ഹാപ്പി എൽപി
ഹരിപ്പാട്: 10 ഇരട്ടകളും ഒരു മൂവർ സംഘവുമായി കുമാരപുരം പൊത്തപ്പള്ളി ഗവൺമെന്റ് എൽപി സ്കൂൾ. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 180 പേരും നഴ്സറി ക്ലാസ്സിൽ 60 കുട്ടികളും ആണുള്ളത്. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ 10 ജോഡി ഇരട്ടകൾ ആണുള്ളത്. ഒറ്റപ്രസവത്തിലെ മൂന്നംഗസംഘവും ഉണ്ട്.
താമല്ലാക്കൽ സുനിലാലയത്തിൽ വേണു നാഥന്റെയും പ്രവീണയുടെയും മക്കളായ അഭിരാമിയും, അഭിമന്യുവും. താമല്ലാക്കൽ കൊട്ടാരത്തിൽ ശ്രീകാന്തിന്റെയും അഖിലയുടെ മക്കളായ ആദിദേവ്, ശ്രീധികയുമാണ് എൽകെജിയിൽ എത്തിയിരിക്കുന്നത് . കാഞ്ഞിരത്ത് സന്തോഷിന്റെയും രജിതയുടെയും മക്കളായ അഹാൻ, ആയുഷ്, അഹാന എന്നിവരാണ് ഒന്നാം ക്ലാസിലെ മൂവർ സംഘങ്ങൾ ഇവരോടൊപ്പം പല്ലന സ്വദേശി മുഹമ്മദ് കുഞ്ഞിന്റെയും റജീനയുടെയും മക്കളായ ആദിലയും ആഫിയയുമുണ്ട്.
താമല്ലാക്കൽ പുത്തൻപുരയ്ക്കൽ മുനീറിന്റെയും ജസ്നയുടെയും മക്കളായ മുഹമ്മദ് റയാൻ, ഷിഫ ഫാത്തിമ എന്നിവരാണ് രണ്ടാം ക്ലാസിലെ ഇരട്ടകൾ. താമല്ലാക്കൽ മനു ഭവനത്തിൽ സുനിൽ കുമാറിന്റെയും രാജാ മണിയുടെയും മക്കളായ ശ്രേയസ്സും ശ്രേയയും താമല്ലാക്കൽ തറയിൽ സന്തോഷ് കുമാറിനെയും സുജിത് യുടെയും മക്കൾ കൃഷ്ണേന്ദുവും കൃഷ്ണവേണിയും മൂന്നാംക്ലാസിലുണ്ട്.
തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കോടാലിപറമ്പിൽ സജിത്തിന്റെയും ജിജോയും മക്കളായ അർജ്ജുൻ, ആര്യൻ താമല്ലാക്കൽ പുലരിയിൽ ജിനേഷ് കുമാറിന്റെ യും ജയലക്ഷ്മിയും മക്കളായ ഗൗരി പാർവ്വതി, ഗൗരിലക്ഷ്മി. താമല്ലാക്കൽ കിഴക്ക് വിളയിൽ സഞ്ജുവിന്റെയും പ്രിൻസിയുടെയും മക്കളായ അനന്തു, അനന്യ., താമല്ലാക്കൽ വടക്ക് കൊച്ചിലേത്ത് സത്യജിത്ത്- നിത്യ ദമ്പതികളുടെ മക്കളായ സഞ്ജയ്സത്യ, സാകേത് സത്യാ എന്നിവരാണ് നാലാം ക്ലാസിലെ ഇരട്ടകൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam