കുടുംബത്തിന്റെ ഏക ആശ്രയം; പണമില്ലാതെ കരൾമാറ്റ ശസ്ത്രക്രിയ മുടങ്ങി അജിമോൻ; കനിവുള്ളവരുടെ സഹായം തേടി യുവാവ്

Published : Feb 02, 2023, 04:12 PM IST
കുടുംബത്തിന്റെ ഏക ആശ്രയം; പണമില്ലാതെ കരൾമാറ്റ ശസ്ത്രക്രിയ മുടങ്ങി അജിമോൻ; കനിവുള്ളവരുടെ സഹായം തേടി യുവാവ്

Synopsis

ഭാര്യയും ഒന്നരവയസ്സുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അജിമോൻ. കിടപ്പിലായതോടെ നിത്യവൃത്തിക്ക് പോലും ഈ കുടുംബം ബുദ്ധിമുട്ടുകയാണ്.

കൊല്ലം: പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ കൊല്ലം കൊട്ടാരക്കര അജിമോന്റെ കരൾമാറ്റ ശസ്ത്രക്രിയ മുടങ്ങി. കരൾ പകുത്തു നൽകാൻ ഭാര്യ ഒരുക്കമാണെങ്കിലും 35 ലക്ഷം രൂപ ഇവർക്ക് കണ്ടെത്താനായില്ല. പാറമടത്തൊഴിലാളിയായിരുന്നു അജിമോൻ. മൂന്നുമാസം മുമ്പാണ് അജിമോന് കരൾ രോ​ഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ചികിത്സ തുടങ്ങിയെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ പണം കണ്ടെത്താൻ ഈ നിർധന കുടുംബത്തിനായില്ല. കഴിഞ്ഞ ബുധനാഴ്ച ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. 

എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തിയാൽ മാത്രമേ അജിമോനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാര്യയും ഒന്നരവയസ്സുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അജിമോൻ. കിടപ്പിലായതോടെ നിത്യവൃത്തിക്ക് പോലും ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. ചികിത്സ നടത്തി ആരോ​ഗ്യത്തോടെ തിരിച്ചെത്തണം. ജോലിക്ക് പോകണം. മകന് മികച്ച വിദ്യാഭ്യാസം നൽകണം. അങ്ങനെ അജിമോന്റെ സ്വപ്നങ്ങൾ ഏറെയാണ്. ഈ സ്വപ്നങ്ങൾക്ക് ചിറക് മുളക്കണമെങ്കിൽ കരുണ വറ്റാത്തവരുടെ സഹായം ഈ കുടുംബത്തിന് വേണം. 

അജിമോൻ എം
അക്കൗണ്ട് നമ്പർ: 67317047137
എസ്ബിഐ
കൊട്ടാരക്കര ബ്രാഞ്ച്‌+
IFSC SBIN0070063
Gpay 9526282295

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ
ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം