പന്തീരാങ്കാവില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് പൊട്ടി വീണു; അടുക്കള തകര്‍ന്നു, ഒഴിവായത് വലിയ അപകടം

Published : Jun 28, 2025, 06:30 PM IST
pantheerankavu

Synopsis

പന്തീരാങ്കാവില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് പൊട്ടി വീണ് വീടിന്‍റെ അടുക്കള തകര്‍ന്നു. കൊടല്‍ നടക്കാവ് തെക്കേവളപ്പില്‍ മുരളീധരന്‍റെ വീട്ടിലാണ് സംഭവം.

കോഴിക്കോട്: പന്തീരാങ്കാവില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് പൊട്ടി വീണ് വീടിന്‍റെ അടുക്കള തകര്‍ന്നു. കൊടല്‍ നടക്കാവ് തെക്കേവളപ്പില്‍ മുരളീധരന്‍റെ വീട്ടിലാണ് സംഭവം. അപ്രതീക്ഷിതമായി വീശിയ കാറ്റില്‍ വീടിന് സമീപത്തെ വലിയ പ്ലാവിന്‍റെ കൊമ്പും കവുങ്ങും പൊട്ടി വീഴുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് സംഭവം. ഇലക്ടോണിക്ക് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലും മരം വീണ് കേടുപറ്റി. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു