
കോഴിക്കോട്: കോഴിക്കോട്-മൈസൂർ ദേശീയപാത 766ൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. പടനിലത്താണ് മരം കടപുഴകി വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ ആരാമ്പ്രം വഴി തിരിച്ചു വിട്ടു. ഫയർ ആന്റ് റെസ്ക്യു ഫോഴ്സും പൊലീസും സ്ഥലത്തെത്തി മരം നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സംസ്ഥാനത്ത് കാലവര്‍ഷം ഇപ്പോള്‍ വീണ്ടും ശക്തിപ്പെട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെ തുടർന്ന് വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ പ്രളയത്തിൽ മഹാനഷ്ടമുണ്ടായ വയനാട്ടിലെ കുറിച്യർമലയിലെ പത്ത് കുടുംബംഗങ്ങളെ താൽക്കാലികമായി മാറ്റി പാർപ്പിച്ചു. പ്രദേശത്ത് ഇന്ന് പുലർച്ചെ മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്നാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam