
ആലപ്പുഴ: ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടമുണ്ടായത്. വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായർ, ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും അപകടം കൂടാതെ രക്ഷപ്പെട്ടു.
കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം