ആലപ്പുഴയിൽ ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു

Published : Aug 29, 2021, 09:27 AM ISTUpdated : Aug 29, 2021, 09:36 AM IST
ആലപ്പുഴയിൽ ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു

Synopsis

ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. വീടിന്റെ മുന്നിൽ നിന്ന കൂറ്റൻ അക്വേഷ്യ മരമാണ് ശക്തമായ കാറ്റിൽ നിലം പൊത്തിയത്. 

ആലപ്പുഴ: ശക്തമായ കാറ്റിൽ മരം വീണ് മൽസ്യ തൊഴിലാളി കുടുംബത്തിന്റെ വീട് തകർന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് 2-ാം വാർഡ് പുത്തൻ പുരയ്ക്കൽ ഗ്രിഗറി (കൊച്ചു ചെറുക്കൽ) യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. വീടിന്റെ മുന്നിൽ നിന്ന കൂറ്റൻ അക്വേഷ്യ മരമാണ് ശക്തമായ കാറ്റിൽ നിലം പൊത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. വർഷങ്ങളായി രോഗത്തെ തുടർന്ന് ചികിൽസയിലാണ് ഗ്രിഗറി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്
'മുണ്ടേരി തിങ്ങ്സ്', മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17-ാം വയസിൽ, താക്കീത് നൽകി വിട്ടിട്ടും ആവ‍ർത്തനം; 18കാരൻ പിടിയിൽ