ഒൻപതുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41-കാരന് പോക്സോ കോടതി അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ചു. പ്രതിയുടെ മകളുടെ കൂട്ടുകാരിയായ കുട്ടി ഓണാവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. കേസിൽ പ്രതിയുടെ ഭാര്യയും മകളും നൽകിയ മൊഴി നിർണായകമായി.
ഇടുക്കിയിൽ ഒൻപതുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് 5വർഷം കഠിന തടവും പിഴയും ശിക്ഷ. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയുടെ മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോടായിരുന്നു അതിക്രമം എന്നാണ് കേസ് സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടായിരുന്നു ക്രൂരത. 2024ലെ ഓണാവധിക്കാലത്തായിരുന്നു സംഭവം.ദൂരെ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി ഓണാവധിക്ക് ഗിരീഷിൻ്റെ മകളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയതായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ.
പ്രതിയുടെ മകളും അതിജീവിതയും വീടിൻ്റെ ടെറസിൽ കളിക്കുകയായിരുന്നു. പെൺകുട്ടി താഴെ ഇറങ്ങി റൂമിലെത്തിയപ്പോൾ ഇയാൾ അതിക്രമം കാണിക്കുകയായിരുന്നു. വിചാരണ വേളയിൽ ഗിരീഷിൻ്റെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയത് കേസിൽ നിർണായകമായി. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി, 30000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതിജീവിതയക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനുളള നടപടികൾ പൂർത്തീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു.


