കാറിന്‍റെ രഹസ്യ അറയിൽ വെച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചു; 3 പേർ പിടിയിൽ

Published : May 24, 2019, 10:18 AM IST
കാറിന്‍റെ രഹസ്യ അറയിൽ വെച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചു; 3 പേർ പിടിയിൽ

Synopsis

കാറിൽ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന ഹാഷിഷ് ഓയിലുമായാണ് എറണാകുളം സ്വദേശികളായ പ്രതികൾ പിടിയിലായത്

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. കാറിൽ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേർ എക്‌സൈസിന്റെ പിടിയിലായി. 11 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. വെൺപാലത്ത് വച്ചാണ് മൂന്ന് യുവാക്കൾ കാറിൽ കൊണ്ടുവന്ന ലഹരി വസ്തു പിടികൂടിയത്. മനുവിൽസൺ, അൻവർ സാദത്ത്, രാജു എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ലഹരി ഗുളികകളും എൽ എസ് ഡി സ്റ്റാമ്പുകളുമായി ഒരാൾ പിടിയിലായിരുന്നു. എറണാകുളം സ്വദേശി ആന്റണി രാജൻ ആണ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ടെക്‌നോപാർക്കിന്‌ സമീപത്ത് നിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം