ആലപ്പുഴ പൂച്ചാക്കലിൽ 2 കിലോ കഞ്ചാവുമായി 24-കാരനായ വിമൽരാജ് എന്ന യുവാവിനെ എക്സൈസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് അരൂക്കുറ്റി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായതെന്നും പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തതായും അധികൃതർ അറിയിച്ചു.
ആലപ്പുഴ: പൂച്ചാക്കലിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജ് വി ( 24 ) ആണ് പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോറ്റിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പ്രദേശത്ത് യുവാവ് കഞ്ചാവ് വിൽക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രത്യേക പരിശോധനയിൽ ഇയാൾ കൈവശം വെച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. പ്രദേശത്ത് ലഹരി മരുന്നുകളുടെ വ്യാപനം തടയാൻ എക്സൈസ് വകുപ്പ് ശക്തമായ പരിശോധനകൾ തുടരുന്ന സാഹചര്യത്തിലായിരുന്നു നടപടി. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


