കുട്ടി കളരി പഠിക്കാൻ പോയില്ല, വീട്ടുകാരുടെ അന്വേഷണത്തിൽ പീഡനം പുറത്തറിഞ്ഞു; ചേർത്തലയിലെ 'ഗുരുക്കൾ' അറസ്റ്റിൽ

Published : Jun 17, 2022, 09:20 PM ISTUpdated : Jun 17, 2022, 10:00 PM IST
കുട്ടി കളരി പഠിക്കാൻ പോയില്ല, വീട്ടുകാരുടെ അന്വേഷണത്തിൽ പീഡനം പുറത്തറിഞ്ഞു; ചേർത്തലയിലെ 'ഗുരുക്കൾ' അറസ്റ്റിൽ

Synopsis

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: പോക്സോ കേസിൽ കളരി ഗുരു അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരൻ (62) ആണ് പിടിയിലായത്. ചേർത്തല നഗരസഭ പരിധിയിൽ ഇരുപത്തിനാലാം വാർഡിൽ സെന്‍റ് മാർട്ടിൻ
പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു. കളരി പഠിക്കാനെത്തിയ 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

മുൻ കാമുകിയെ കൈപിടിച്ച് വലിച്ചു; യുവാവിന് ഒരുവർഷം തടവുശിക്ഷ

കുട്ടി കളരി പഠിക്കാൻ പോകാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചേർത്തലയുടെ വിവിധസ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് ഇയാൾ കളരി പരിശീലനം നടത്തിയിരുന്നതായി ചേർത്തല പൊലീസ് വ്യക്തമാക്കി.

കഞ്ചാവ് വിൽപ്പനക്കേസിൽ തിരുവനന്തപുരത്ത് അഭിഭാഷകനെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ അറസ്റ്റിലായി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ  അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അറസ്റ്റ് ചെയ്തത്. ആയു‍വേദ കോളജ് ജംഗ്ഷനിലുള്ള ആഷിക്കിന്‍റെ വീട്ടിൽ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുമ്പ് എക്സൈസ് പിടികൂടിയിരുന്നു. തമിഴ്നനാട്ടിൽ നിന്നും അഭിഭാഷകനുവേണ്ടി കഞ്ചാവ് എത്തിച്ച ഷംനാദിനെ നേരെത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തിൽ അഭിഭാഷകനുള്ള പങ്ക് വ്യക്തമായതെന്ന് എക്സൈസ് പറയുന്നു. ഒളിവിലായിരുന്ന ആഷിക്ക് ഇന്ന് വീട്ടിലെത്തിയെന്ന് വിവരം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു.

അക്രമം , തീയിടൽ , വെടിവപ്പ് , ബന്ദ് , അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധാഗ്നി; തെക്കേ ഇന്ത്യയിലേക്കും പടരുന്നു

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്