വീട്ടിൽ ആരുമില്ലാത്ത സമയത്ത് 90കാരിയായ അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

Published : Jul 10, 2024, 10:28 AM IST
വീട്ടിൽ ആരുമില്ലാത്ത സമയത്ത് 90കാരിയായ അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

Synopsis

വയോധിക ഇപ്പോൾ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

കല്‍പ്പറ്റ: 90 വയസ്സുള്ള അമ്മമ്മയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മൂപ്പൈനാട് താഴെ അരപ്പറ്റ കുന്നുമ്മല്‍ വീട്ടില്‍ സ്മിജേഷ് എന്ന സജിയെയാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 19ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്മിജേഷ് അമ്മമ്മയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയോധിക മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. വിപിന്‍, ഇ.പി. മുഹമ്മദ് ഷമീര്‍,  സുനില്‍കുമാര്‍, ഷാജഹാന്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു