ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം, ഏഴ് വയസുകാരന് ദാരുണാന്ത്യം

Published : Dec 28, 2023, 11:37 AM ISTUpdated : Dec 28, 2023, 11:39 AM IST
ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം, ഏഴ് വയസുകാരന് ദാരുണാന്ത്യം

Synopsis

അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായമുള്ള  സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍.

തിരുവനന്തപുരം: വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍ ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. 

അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായമുള്ള സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റിംഗ് റോഡില്‍ നിര്‍ത്തിയിടുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത് ഇരുന്ന ആരോണിന് സാരമായ പരുക്ക് പറ്റുകയായിരുന്നു.

ഉടന്‍ ലോറി ജീവനക്കാരും നാട്ടുകാരും ആരോണിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോണിന് ഒപ്പം ഉണ്ടായിരുന്ന അഞ്ചുമാസം പ്രായമുള്ള സഹോദരിയും മാതാപിതാക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു രക്ഷപ്പെട്ടു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലകളുടെ പിന്നിലെ ലക്ഷ്യമെന്ത്? ഉന്നതരുടെ കയ്യോ താത്പര്യങ്ങളോ? അന്വേഷണം എങ്ങോട്ട്? 
 

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍