തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയുടെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

Published : Jul 13, 2023, 12:59 PM IST
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയുടെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

Synopsis

കേസിൽ സജിത മേരിക്കെതിരെ മറ്റൊരു അന്തേവാസിയായ സന്ധ്യ ക്രൈം ബ്രാഞ്ചിന് നിർണായക മൊഴി നൽകുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കഴിഞ്ഞ നവംബർ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു അന്തേവാസിയായ സജിത മേരിയെ അറസ്റ്റ് ചെയ്തു. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിൽ സജിത മേരിക്കെതിരെ മറ്റൊരു അന്തേവാസിയായ സന്ധ്യ ക്രൈം ബ്രാഞ്ചിന് നിർണായക മൊഴി നൽകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം