വൈദ്യുതി ലൈനിൽ തട്ടി ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീ പിടിച്ചു, കാസർകോട് വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Published : Sep 01, 2026, 09:47 AM IST
lorry catches fire

Synopsis

ചെറിയ റോഡിലൂടെ ട്രക്ക് കടന്നുപോകുമ്പോൾ താഴ്ന്നു നിൽക്കുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന് തീപിടിച്ചു. ട്രക്കിൽ ഉണ്ടായിരുന്ന സാധനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്.

കാസർകോട്: മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി ട്രക്കിന് തീ പിടിച്ചു. വിവരമറിഞ്ഞയുടൻ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിൽ പള്ളിക്കര മേൽ പാലത്തിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങൾ മൗവ്വലിലൂടെ വഴി തിരിച്ചു വിട്ടിരുന്നു. ചെറിയ റോഡിലൂടെ ട്രക്ക് കടന്നുപോകുമ്പോൾ താഴ്ന്നു നിൽക്കുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന് തീപിടിച്ചു. ട്രക്കിൽ ഉണ്ടായിരുന്ന സാധനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. സംഭവത്തിൽ ആൾ അപായമില്ല. കർണാടക രജിസ്ട്രേഷനിലുള്ളതാണ് ട്രക്ക്. തീയണച്ച ശേഷം ട്രക്ക് റോഡിൽ നിന്നും മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആൻസി സോജന് സ്വീകരണം നൽകുന്ന പരിപാടിയിലേക്ക് ക്ഷണിച്ചില്ല; ജില്ലാ സ്പോർട്സ് കൗൺസിലിനെതിരെ രാജൻ ജെ പല്ലൻ എംഎൽഎ
പത്തനംതിട്ടയിൽ 3 വയസുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു, അമ്മ കസ്റ്റഡിയിൽ; കൊല നടത്തിയ കാമുകൻ ഉടൻ പിടിയിലാകുമെന്ന് പൊലീസ്