പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ട്രംപ് ചൈനയിൽ; ഇറാൻ പ്രതിസന്ധി ചർച്ചയാകും, പുതിയ വ്യാപാര കരാറിനും സാധ്യത

Published : May 14, 2026, 07:59 AM IST
trump in china

Synopsis

പുതിയ വ്യാപാര കരാർ ധാരണകൾക്കും സാധ്യതയുണ്ട്. ട്രംപിന്റെ സംഘത്തിൽ വിഡിയ സിഇഒ ജെൻസെൻ ഹുവാങ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആപ്പിൾ സിഇഒ ടിം കുക്ക് അടക്കം പ്രമുഖ വ്യവസായ നേതാക്കളും ഉൾപ്പെടുന്നുണ്ട്.

ബെയ്ജിങ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബെയ്ജിങ്ങിൽ. ട്രംപ് - ഷി ജിൻ പിംഗ് നിർണായക ഉച്ചകോടി ഇന്ന് ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിൽ ന‌ടക്കും. ആഗോള പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളുമാണ് പ്രധാന അജണ്ട. വ്യാപാര യുദ്ധം, ഇറാൻ പ്രതിസന്ധി, എഐ സഹകരണം, എണ്ണ വിപണി എന്നിവ ചർച്ചകളിലെ പ്രധാന വിഷയങ്ങളാകും. തായ്‌വാനിലേക്ക് അമേരിക്ക ആയുധം വിൽക്കുന്നതിനെതിരെ ചൈന കടുത്ത പ്രതിഷേധം അറിയിക്കുമെന്നാണ് വിവരം. പുതിയ വ്യാപാര കരാർ ധാരണകൾക്കും സാധ്യതയുണ്ട്. ട്രംപിന്റെ സംഘത്തിൽ വിഡിയ സിഇഒ ജെൻസെൻ ഹുവാങ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആപ്പിൾ സിഇഒ ടിം കുക്ക് അടക്കം പ്രമുഖ വ്യവസായ നേതാക്കളും ഉൾപ്പെടുന്നുണ്ട്. ബോയിങ്ങിന് വൻ വിമാന കരാറുകൾ ഉറപ്പാക്കുന്നതും ട്രംപിന്റെ ചൈന സന്ദർശനത്തിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോയുടെ തിരിച്ചടവ് മുടങ്ങി, ഫിനാൻസുകാരുടെ ഭീഷണി; ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചു
സ്ഥിരം വെള്ളമടിച്ചെത്തി ചീത്ത വിളിക്കും, ചോദിച്ചതോടെ മാർബിൾ കഷണം ഉപയോഗിച്ച് അയൽവാസിയുടെ തലക്കടിച്ചു; കൊല്ലത്ത് യുവാവ് പിടിയിൽ