
ചേലക്കര: തൃശൂരിൽ തമ്മിൽ തല്ലിയ പൊലീസിലെ ഇരട്ട സഹോദരന്മാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ് ഐ മാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. ഇരുവർക്കും എതിരെ വകുപ്പ് നടപടിക്കും പൊലീസ് കമ്മീഷണർ അങ്കിത് ശോകൻ ശുപാർശ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കയ്യാങ്കളിക്ക് കേസെടുക്കാൻ ചേലക്കര പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ പ്രദീപും തമ്മിൽ ഇന്നലെയാണ് കയ്യാങ്കളി നടന്നത്. ചേലക്കരയിലെ വീടിന് മുന്നിൽ വച്ചായിരുന്നു പൊലീസ് സഹോദരന്മാർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കയ്യാങ്കളിയിൽ പ്രദീപ് കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.
വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതുമായി ബന്ധപ്പെട്ട വിഷയമാണ് കൈയ്യാങ്കളിയിലെത്തിയത്. സംഭവത്തിന് പിന്നാലെ ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇരുവരും തമ്മിൽ നേരത്തെ അതിർത്തി, സ്വത്ത് തർക്കം നിലനിന്നിരുന്നു. ചേലക്കരയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെയാണ് വടക്കാഞ്ചേരിക്ക് സ്ഥലം മാറ്റിയിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam