ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല, പക്ഷെ, ഈ ഇരട്ട സഹോദിരിമാർക്കാരു വിജയമന്ത്രം ഉണ്ടായിരുന്നു

Published : May 20, 2023, 12:00 AM IST
ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല, പക്ഷെ, ഈ ഇരട്ട സഹോദിരിമാർക്കാരു വിജയമന്ത്രം ഉണ്ടായിരുന്നു

Synopsis

എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍. പരീക്ഷയ്ക്ക് അടുത്ത ദിവസങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ മറികടന്നായിരുന്നു ഈ നേട്ടം എന്നതാണ് കുടുംബത്തിന് ഇരട്ടി മധുരം നൽകുന്നത്. 

തിരുവനന്തപുരം: എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍. പരീക്ഷയ്ക്ക് അടുത്ത ദിവസങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ മറികടന്നായിരുന്നു ഈ നേട്ടം എന്നതാണ് കുടുംബത്തിന് ഇരട്ടി മധുരം നൽകുന്നത്.  കാട്ടാക്കട,കട്ടക്കോട് ബൈത്ത് അൽ നൂറിൽ പ്രാസിയായ സലിം പി, റംജു എ ആ‍ര്‍ ദമ്പതികളുടെ ഇരട്ടകളായ സഹിറ ഫാത്തിമ ആ‍ര്‍എസ്, റിസാ ഫാത്തിമ ആർ എസ് എന്നിവർക്കാണ് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടം.

കാട്ടാക്കട കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷക്ക് ആഴ്ചകൾക്ക് മുൻപ് സഹിറക്കും, റിസക്കും ഉൾപ്പെടെ എല്ലാവ‍‍‍ർക്കും ചിക്കൻ പോക്സ് പിടിപെട്ട് കിടപ്പിലായി. അസുഖത്തിന്റെ വിഷമതകൾ അലട്ടിയപ്പോൾ, കുട്ടികളെ ഏറെ ആശങ്കപ്പെടുത്തിയത് അടുത്തുവരുന്ന പരീക്ഷയെ എങ്ങനെ മറികടക്കും എന്നായിരുന്നു. 

അസുഖം ഭേദമായി പരീക്ഷ എഴുതി എങ്കിലും പരീക്ഷക്ക് മുൻപുള്ള റിവിഷൻ പഠനം എല്ലാം മുടങ്ങിയത് കാരണം മികച്ച ഫലം കിട്ടുമോ എന്ന പേടിയായിരുന്നു ഇരുവർക്കും. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും ഇവർക്ക് എ പ്ലസ് ലഭിച്ചു.

ഈ ഫലം അപ്രതീക്ഷിതം എന്ന് പറയുമ്പോഴും, ഓരോ ദിവസവും ഉള്ള പാഠങ്ങൾ ആതാത് ദിവസം തന്നെ പഠിക്കുന്നതാണ് ഈ വിജയത്തിന് പിന്നിലെ മന്ത്രമെന്ന് പറയും സാഹിറയും റിസയും. ഒപ്പം ഇതിനായി വീട്ടുകാരും ട്യൂഷൻ അധ്യാപകരും നൽകിയ പ്രോത്സാഹനവും   നേട്ടം കൈവരിക്കാൻ സഹായിച്ചുവെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

പക്ഷേ ഇരട്ടകൾ എങ്കിലും ചില കാര്യങ്ങളിൽ ഇവർക്ക് പ്രത്യേകം പ്രത്യേകം അഭിരുചിയാണ്.കെമിസ്ട്രി, ബയോളജി എന്നിവയാണ് ഇരുവർക്കും ഏറെ ഇഷ്ടമുള്ള വിഷയം പ്ലസ് ടുവിന് സയൻസ് എടുത്ത് പഠിക്കാനാണ് ആഗ്രഹം. അതേസമയം സഹിറക്ക് അധ്യാപിക ആകാനും റിസക്ക് ഡോക്ടർ ആകാനും ആണ് ആഗ്രഹം. ഇരുവർക്കുംചിത്രരചന ഏറെ ഇഷ്ടമാണ്. 

Read more: 'ആഗ്രഹിച്ച് പഠിച്ചാൽ വിജയം കൂടെ വരും'; നവോദയ പത്താം തരം പരീക്ഷയിൽ അഖിലേന്ത്യ ലെവൽ ഒന്നാം റാങ്കുകാരി പറയുന്നു

ഫലം അറിഞ്ഞ് ഗൾഫിൽ നിന്ന് സലിം വീഡിയോ കോൾ ചെയ്തു മക്കളും കുടുംബക്കാരും ആയി സന്തോഷം പങ്കുവച്ചു. ഈ സന്തോഷങ്ങൾക്ക് ഇടയിലും ഇവർക്ക് ഏറെ വിഷമം തങ്ങൾ പഠിച്ച് മിടുക്കരാകണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും അതിനു പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്ന ഉപ്പുപ്പ പീരു കണ്ണ് തങ്ങളോടൊപ്പം ഇല്ല എന്നതാണ്. സഹിറയുടെയും റിസയുടെയും സഹോദരൻ അൽസാദത് കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ