കൊപ്പം പഞ്ചായത്തിൽ എൽ‍ഡിഎഫിന് ഭരണ നഷ്ടം, യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ

Published : Apr 18, 2022, 04:03 PM IST
കൊപ്പം പഞ്ചായത്തിൽ എൽ‍ഡിഎഫിന് ഭരണ നഷ്ടം, യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ

Synopsis

എൽഡിഎഫിനും യുഡിഎഫിനും തുല്യ അം​ഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി അം​ഗം യുഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്.

പാലക്കാട്: കൊപ്പം പഞ്ചായത്ത് (Koppam Panchayat) പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനെതിരെ യുഡിഎഫ് (UDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയം (No Confidence Motion) പാസായി. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അം​ഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി അം​ഗം യുഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്.

അതേസമയം പാർട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത കൊപ്പം ഒന്നാം വാർഡ് ബിജെപി മെമ്പർ അഭിലാഷിനെ പാ‌ർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ്‌ ശ്രീ കെ എം ഹരിദാസ് അറിയിച്ചു. മാത്രമല്ല, അവിശ്വാസ പ്രമേയത്തിൽ പാർട്ടി നിലപാടിന് എതിരായി നിലപടെടുത്തതിന്റെ പേരിൽ കൊപ്പം ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടതായും ഹരിദാസ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും