ആലപ്പുഴയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ചും കാറുകൾ കൂട്ടിയിടിച്ചും രണ്ടിടത്ത് അപകടം; ആർക്കും പരിക്കില്ല

Published : Feb 22, 2026, 03:42 PM IST
Alappuzha bypass

Synopsis

ആലപ്പുഴ ജില്ലയിൽ ഇന്ന് രണ്ട് വാഹനാപകടങ്ങൾ നടന്നു. കൊമ്മാടിയിൽ ടിപ്പർ ലോറിയുടെ ടയറുകൾ ഊരിത്തെറിച്ച് കാറിലിടിച്ചും, കളർകോട് ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുമാണ് അപകടങ്ങൾ ഉണ്ടായത്. രണ്ട് സംഭവങ്ങളിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ആലപ്പുഴ: ജില്ലയിൽ ഇന്ന് ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊമ്മാടി അടിപ്പാതയ്ക്ക് സമീപം ടിപ്പർ ലോറിയുടെ ടയറുകൾ ഊരിത്തെറിച്ചും, കളർകോട് ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുമാണ് അപകടങ്ങൾ ഉണ്ടായത്. ഇന്ന് രാവിലെ 10. 30-ഓടെ കൊമ്മാടി അടിപ്പാതയ്ക്ക് സമീപമായിരുന്നു ആദ്യത്തെ അപകടം. എം-സാൻഡ് കയറ്റി പറവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി വലതുവശത്തെ റോഡിലേക്ക് തിരിക്കാൻ ശ്രമിക്കവെ ആക്സിൽ ഒടിഞ്ഞ് രണ്ട് ചക്രങ്ങൾ ഊരിത്തെറിക്കുകയായിരുന്നു. 

ഈ സമയം മുഹമ്മ സ്വദേശി മനോജും ഭാര്യ അഞ്ജലിയും സഞ്ചരിച്ചിരുന്ന കാർ സമീപത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ടയറുകൾ പാഞ്ഞടുക്കുന്നത് ദൂരെ നിന്ന് കണ്ട മനോജ് സമയോചിതമായി കാർ മാറ്റാൻ ശ്രമിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. എങ്കിലും ടയറുകൾ കാറിലിടിച്ച് എൻജിനും ബംപറും തകർന്നു. ഏറെനേരം ലോറി റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് കാരണമായി. ഹൈവേ ബീക്കൻ പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.

കളർകോട് ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. പകൽ 11.45-ഓടെയായിരുന്നു സംഭവം. റിലയൻസ് മാളിലേക്ക് പോകാനായി ബൈപാസിലേക്ക് കയറിയ തലവടി സ്വദേശി ഗോപിയുടെ കാറിൽ ചേർത്തല ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഗോപിയും മകളും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി; യുവാവിന് 9 വർഷം തടവും പിഴയും
തേങ്ങാപ്പട്ടണത്ത് നിന്ന് പുറപ്പെട്ട ബോട്ട് ഇറാനിൽ പോയോ, ഒന്നര മാസം കടലിൽ; വിഴിഞ്ഞത്ത് നിന്ന് പിടികൂടി; ബോട്ടിൽ 12 പേർ